പുലിമുരുകന് ഗംഭീര വിജയം

10:00 pm 7/10/2016

download (2)

മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. മോഹന്‍ലാല്‍ ആരാധകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 325 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 160 തീയറ്ററുകളിലും കേരളത്തിന് പുറത്ത് 165 തീയറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള റിലീസ് കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്കാണ് ആദ്യ പ്രദര്‍ശനം നടന്നത്. പഴശിരാജയ്ക്ക് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.