ഇ​റാ​ക്കി​ലെ അ​ൻ​ബ​റി​ലെ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ടു​

09:22 am 7/6/2017

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ അ​ൻ​ബ​റി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹീ​ത്ത് പ​ട്ട​ണ​ത്തി​ലെ മാ​ർ​ക്ക​റ്റി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. മ​ര​ണ​സ​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ആ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.