ഇ മെയിൽ വിവാദം: ഹില്ലരി ക്ലിന്റണിന് ആശ്വാസവുമായി എഫ്ബിഐ റിപ്പോർട്ട്

01.44 PM 07/11/2016
2016_hillory
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇ മെയിൽ വിവാദത്തിൽ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണിന് ആശ്വാസം. പുനപരിശോധിച്ച ഇ മെയിലുകളിൽ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്ബിഐ വ്യക്‌തമാക്കി. നേരത്തേ, കണ്ടെത്തിയ റിപ്പോർട്ടുകളിൽനിന്ന് വ്യത്യസ്‌ഥമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും എഫ്ബിഐ അറിയിച്ചു.

ഹില്ലരി ക്ലിന്റൺ 2009 നും 2013 നും ഇടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇ മെയിൽ ഉപയോഗിച്ചുവെന്നതാണ് നിലനിന്നിരുന്ന ആരോപണം. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റണിന്റെ വിജയ സാധ്യതകൾക്ക് വിവാദം മങ്ങലേൽപ്പിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് എഫ്ബിഐയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.