ഈ ​മാ​സം തു​ട​ങ്ങു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ​നി​ന്നു പിൻ​മാ​​റി

07:31 am 17/5/2017

പാ​രീ​സ്: 18 ത​വ​ണ ഗ്രാ​ൻ​സ്ലാം നേ​ടി​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ഈ ​മാ​സം തു​ട​ങ്ങു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ​നി​ന്നു പിൻ​മാ​​റി. വിം​ബി​ൾ​ഡ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് താ​ൻ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പി​ൻ​മാ​റു​ന്ന​തെ​ന്ന് ഫെ​ഡ​റ​ർ പ​റ​ഞ്ഞു. ജൂ​ലൈ മൂ​ന്നി​നാ​ണ് വിം​ബി​ൾ​ഡ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ഴു ത​വ​ണ ഫെ​ഡ​ക്സ്് ചാ​ന്പ്യ​നാ​യി​ട്ടു​ണ്ട്.

ക​ളി​മ​ണ്‍ കോ​ർ​ട്ടി​ൽ ത​നി​ക്ക് ഇ​നി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന തി​രി​ച്ച​റി​വാ​ണ് ഫെ​ഡ​റ​റെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​നു​വ​രി​യി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ഫെ​ഡ​റ​ർ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

1999ൽ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ക​ളി​ച്ചു തു​ട​ങ്ങി​യ​ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ഫെ​ഡ​റ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് ആ​ദ്യ​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ 2009ൽ ​മാ​ത്ര​മാ​ണ് ഫെ​ഡ​റ​ർ​ക്ക് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടാ​നാ​യ​ത്.