ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദ

7:55 am 14/5/2017

സിയൂൾ: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്നും വടക്കുപടിഞ്ഞാറു മാറി തീര നഗരമായ കുസോംഗിലാണ് പരീക്ഷണം നടന്നതെന്നാണ് വിവരം.

മേഖലയിൽ യുഎസുമായുള്ള സംഘർഷ സാധ്യത രൂക്ഷമായിരിക്കെയാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. അതേസമയം മിസൈൽ പരീക്ഷണം സംബന്ധിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.