ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

02.23 PM 05-09-2016
2016june23north_koeriaഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകള്‍ കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യ തലസ്ഥാനമായ പ്യോംഗ്യാംഗിന് തെക്കന്‍ ഭാഗത്തുള്ള മേഖലയില്‍ നിന്നാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മിസൈല്‍ എത്ര കിലോമീറ്റര്‍ താണ്ടിയെന്നത് വ്യക്തമല്ല.