ഉത്തരേന്ത്യയില്‍ ദീപാവലി ഇന്ന്; പ്രധാനമന്ത്രിയുടെ ആഘോഷം സൈനികര്‍ക്കൊപ്പം

09.42 AM 30/10/2016
Modi_diwali_celebration_760x400
ഉത്തരേന്ത്യയില്‍ ഇന്നാണ് ദീപാവലി ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ഇന്ന് ദീപാവലി ആഘോഷിക്കും. ഉത്തരാഖണ്ഡിലെ ചാമോലി മേഖലയില്‍ മന ഗ്രാമത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ആഘോഷം.
തുടര്‍ച്ചയായ മൂന്നാംതവണയാണ് നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. രാവിലെ 11ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേരും. അതേ സമയം അതിര്‍ത്തിയിലെ സംധര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദീപാവലിയോടനുബന്ധിച്ച് ബി.എസ്.എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ വാഗാ അതിര്‍ത്തിയില്‍ നടത്തുന്ന മധുരം കൈമാറ്റം ഇത്തവണ ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.