ഉത്തര കൊറിയയില്‍ ഭൂചലനം; ആണവ പരീക്ഷണമല്ലെന്ന് ദക്ഷിണ കൊറിയ

12:15pm 14/3/2016

kpolitical

സോള്‍: ഉത്തര കൊറിയയില്‍ തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ നഗരമായ സോങ്ലിമില്‍ പുലര്‍ച്ചെ 5.17നാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആണവ പരീക്ഷണത്തെ തുടര്‍ന്നുള്ള ഭൂചലനമാണെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും സ്വഭാവിക ഭൂചലനമാണെന്ന് കരുതുന്നതായും ദക്ഷിണ കൊറിയ വ്യക്തമാക്കി.