ഉന്നതമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക

08:33 pm 4/10/2016

പി. മോഹന്‍ രാജ്
Newsimg1_82514819
ഹൂസ്റ്റണ്‍: ലോക ജനതയ്ക്ക് ഇന്ത്യ സംഭാവന ചെയ്ത ആദര്‍ശപുരുഷ നായ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ദര്‍ശനങ്ങളും ഇന്നും വളരെ പ്രസക്തമാണെന്നും ആ നല്ല ദര്‍ശനങ്ങളും മൂല്യങ്ങളും ഉള്‍ക്കൊണ്ട് നല്ല നാളെയുടെ സന്ദേശവാഹകരായി തീരാന്‍ കഴിഞ്ഞ 10 വര്‍ഷമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പി. മോഹന്‍ രാജ് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(INOC) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണി(മാഗ്)ന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ ഒക്ടോബര്‍ 2 ഞായറാഴ്ച വൈകിട്ട് 5നാണു സമ്മേളനം സംഘടിപ്പിച്ചത്. ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് പൊന്നുപിളള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കശ്മീരിലെ ഉറിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 19 സൈനികര്‍ക്ക് ആദരാജ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് സമ്മേളനം ആരംഭിച്ചത്. ചാപ്റ്റര്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു ഹൂസ്റ്റണിലെ നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജയിംസ് കൂടല്‍ (ഒഐസിസി മുന്‍ ഗ്ലോബല്‍ ട്രഷറര്‍), ശശിധരന്‍ നായര്‍(ഫോമാ മുന്‍ പ്രസിഡന്റ്) ജോര്‍ജ് കാക്കനാട്(പത്രാധിപര്‍ ആഴ്ചവട്ടം) ജോര്‍ജ് മണ്ണിക്കരോട്ട് (പ്രസിഡന്റ് ഹൂസ്റ്റണ്‍ മലയാളം സൊസൈറ്റി), ജീമോന്‍ റാന്നി (ഐഎന്‍ഒസി ടെക്‌സാസ് ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി), വാവച്ചന്‍ മത്തായി (ഐഎന്‍ഒി നാഷനല്‍ ജോയിന്റ് ട്രഷറര്‍), എബ്രഹാം ഈപ്പന്‍ (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ്), തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. സമാധാനത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവ്, രാജ്യത്തിനുവേണ്ടി ജീവിച്ചു മരിച്ച ആ മഹാത്മാവിനോടെ ഇന്നത്തെ യുഗം അടുത്തറിയേണ്ടത് അനിവാര്യമാണെന്നും ആയുധങ്ങളെക്കാള്‍ മൂര്‍ച്ച വാക്കുകള്‍കള്‍ക്കുണ്ടെന്നും തിരിച്ചറിഞ്ഞ ഗാന്ധിജി തലമുറകള്‍ക്ക് പ്രചോദനമാകട്ടെയെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. മുഖ്യാതിഥിയായ മോഹന്‍ രാജിനെ സംഘടനയുടെ നേതാക്കള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മോഹന്‍ രാജ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ ഏബ്രഹാം തോമസ് നന്ദി പ്രകാശിപ്പിച്ചു.