ഉറങ്ങി കിടന്ന പുരുഷ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെളളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്

10:22 am 27/8/2016
– പി. പി. ചെറിയാന്‍
unnamed (1)
അറ്റ്‌ലാന്റ് : അപ്പാര്‍ട്ട്‌മെന്റിലെ മുറിക്കകത്ത് ഉറങ്ങി കിടക്കുകയായിരുന്ന പുരുഷ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെളളം ഒഴിച്ച കേസില്‍ ജോര്‍ജിയായില്‍ നിന്നുളള 48 വയസുകാരനെ ഫള്‍ട്ടന്‍ കൗണ്ടി സൂപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഓഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി 12ന് രാത്രി ജോലി കഴിഞ്ഞു റൂമില്‍ ഉറങ്ങുകയായിരുന്നു ആന്റണി ഗുഡന്‍, മാര്‍ക്വസ് റ്റോള്‍ബര്‍ട്ടി എന്നിവരുടെ ശരീരത്തിലേക്കാണ് മാര്‍ട്ടിന്‍ ബ്ലാക്ക് വെല്‍ തിളച്ച വെളളം ഒഴിച്ചത്. വേദന കൊണ്ടു പിടഞ്ഞിരുന്ന ഇരുവരേയും കൈക്കു പിടിച്ചു ഉടനെ വീട്ടില്‍ നിന്നും പുറത്തു പോകാന്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗ രതിക്കാര്‍ എന്ന് അട്ടഹസിച്ചാണ് മാര്‍ട്ടിന്‍ ഇവരോടു പുറത്തു പോകാന്‍ ആവശ്യപ്പെട്ടത്.

90 മിനിറ്റ് നീണ്ടു നിന്ന വിധി പ്രഖ്യാപനമായിരുന്നു ജൂറിയുടേത്. പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. 80 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്ന തെന്ന് ജഡ്ജി മാര്‍ട്ടിനോട് പറഞ്ഞു. ഹെയ്റ്റ് െ്രെകം എന്നാണ് ജഡ്ജി ഈ കേസിനെ വിശേഷിപ്പിച്ചത്. പൊളളലേറ്റ ദമ്പതിമാര്‍ക്ക് നീണ്ട ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടി വന്നിരുന്നു.

‘ഹെയ്റ്റ് െ്രെകം ലൊ’ നിലവില്‍ ഇല്ലാതിരുന്ന ജോര്‍ജിയായില്‍ മാര്‍ച്ച് മാസമാണ് ഈ നിയമം കൊണ്ടു വന്നത്. വീടിനകത്തുണ്ടായിരുന്ന വലിയൊരു കലത്തില്‍ വെളളം നിറച്ചു മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി പ്രവര്‍ത്തിച്ചത്. സ്വവര്‍ഗ്ഗ വിവാഹിതരോട് വിദ്വേഷം വെച്ചു പുലര്‍ത്തിയിരുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍