ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.

08:40 pm 31/5/2017


ഉഴവുര്‍ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന അഖില കേരളാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയിലെ ഫ്‌ളെഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. 20 ടീമുകള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം അമേരിക്കന്‍ പ്രവാസി ബിസിനസുകാരനും, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുമ്‌നി അസോസിയേഷനായ അത്മാസിന്റെ പ്രസിഡന്റുമായ ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് നിര്‍വ്വഹിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി അസി. വികാരി റവ.ഫാ. ജിബിന്‍ പാറടിയില്‍ അധ്യക്ഷത വഹിച്ചു. ലൂക്കോസ് ജോസഫ് നടുവീട്ടില്‍, തങ്കച്ചന്‍ കോയിത്തറ, സണ്ണി ആനാലില്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ടൂര്‍ണ്ണമെന്റില്‍ ജേതാക്കളാകുന്ന ടീമിന് സ:സി.ആര്‍. നാരായണന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 7001 രൂപ ക്യാഷവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, ജീവന്‍ രക്ഷാ പഥക് രമ്യാ രാജപ്പന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3501 രൂപ ക്യാഷവാര്‍ഡും നല്‍കും. ജൂണ്‍ 4ന് ഫൈനല്‍ മത്‌സരം നടക്കും.