കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം റിച്ചാര്‍ഡ് ഹെ സമ്മാനിച്ചു

08:39 pm 31/5/2017

ഡാളസ്: ജന്മഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്ക്കാരം അമേരിക്കന്‍ മലയാളി കെ ജി.മന്മമഥന്‍ നായര്‍ ഏറ്റുവാങ്ങി. കോട്ടയത്തുനടന്ന ചടങ്ങില്‍ റിച്ചാര്‍ഡ് ഹെ എം പി അവാര്‍ഡ് സമ്മാനിച്ചു. ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍, ജസ്റ്റീസ് കെ ടി തോമസ്്, എം രാധാകൃഷ്ണ്‍ എന്നിവര്‍ സംസാരിച്ചു.

സംവിധായകരായ ശ്യാമപ്രസാദ്,രാജസേനന്‍, കെ മധു, വിജി തമ്പി, ജി എസ് വിജയന്‍, വൈശാഖ്, ദിലീഷ് പോത്തന്‍, സിനിമ താരങ്ങളായ മജ്്ഞുവാര്യര്‍, രാധ, ലക്ഷ്മി സുരഭി, മേനക, രോഹിണി, ആശാ ശരത്്, ശ്രുതിബാല, രഞ്ചി പണിക്കര്‍, കൃഷ്ണ പ്രസാദ്്് , സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ നിര്‍മ്മാതാക്കളായ ജി സുരേഷ്കുമാര്‍, ടോമിച്ചന്‍ മുളകുപാടം, പ്രേം മോനോന്‍,കല്ലീയൂര്‍ ശശി, ഗോപന്‍ ചെന്നിത്തല തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

പ്രമുഖ സംരംഭകനും സംഘാടകനുമാണ് കെ.ജി. മന്മഥന്‍ നായര്‍. ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്റെ സ്ഥാപകനും സിഇഒ യുമാണ്. ഫൊക്കാന, കെഎച്ച്എന്‍എ തുടങ്ങിയ അമേരിക്കന്‍ മലയാളി സംഘടനയുടെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമാണ്. അമേരിക്കയില്‍ വ്യാപക ശൃംഖലയുള്ള ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ ഉടമയാണ്.

വിവിധ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പുല്ലാട് അജയകുമാര്‍ (കൃഷി), ടി.വി.അനില്‍കുമാര്‍ അമ്പാടി (ഗോരക്ഷ), കെ.എന്‍.അനന്തകുമാര്‍ (സേവനം), ആശ ശരത്ത് (സ്ത്രീശാക്തീകരണം) എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്ക്കാരം നല്‍കി.പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.നാരായണനെ ദേശബന്ധു പുരസ്ക്കാരം നല്‍കി ആദരിച്ചു. സിനിമ നിര്‍മ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നിര്‍മ്മാതാവ് ജി.സുരേഷ് കുമാറിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയേയും ആദരിച്ചു

.ജന്മഭൂമിയുടെ പ്രഥമ സിനിമ അവാര്‍ഡുകളും വിതരണം ചെയ്തു. സിനിമാ താരങ്ങള്‍, പിന്നണി ഗായകര്‍, ഹാസ്യതാരങ്ങള്‍ എന്നിവര്‍ അണിനിരുന്ന മെഗാ ഷോയും ഉണ്ടായിരുന്നു.