കാ​ലാ’​യു​ടെ പേ​രും തി​ര​ക്ക​ഥ​യും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി.

05:51 pm 31/5/2017

ചെ​ന്നൈ: കാ​ലാ’​യു​ടെ പേ​രും തി​ര​ക്ക​ഥ​യും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി. ചെ​ന്നൈ ക​ര​പ്പാ​ക്കം ഭാ​ര​തി സാ​ലൈ സ്വ​ദേ​ശി​യാ​യ തി​ര​ക്ക​ഥാ​ക​ൃ​ത്ത്​ രാ​ജ​ശേ​ഖ​ര​ൻ (നാ​ഗ​രാ​ജ്) ആ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

കാ​ലാ-​ക​രി​കാ​ല​ൻ എ​ന്ന പേ​രി​ൽ സി​നി​മ, സൗ​ത്ത്​ ഇ​ന്ത്യ​ൻ ഫി​ലിം ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​ൽ 1996 ഏ​പ്രി​ൽ 24ന് ​ര​ജി​സ്​​ട്ര​ർ ചെ​യ്​​ത​തി​​െൻറ രേ​ഖ​ക​ളും ഇ​ദ്ദേ​ഹം പൊ​ലീ​സി​ൽ സ​മ​ർ​പ്പി​ച്ചു. സി​നി​മ​യു​ടെ വ്യ​ക്​​ത​മാ​യ വി​വ​ര​ങ്ങ​ൾ ര​ജ​നീ​കാ​ന്തി​​നും ര​ജ​നി ഫാ​ൻ​സ്​ ക്ല​ബ്​ മാ​നേ​ജ​ർ സ​ത്യ നാ​രാ​യ​ണ​നും അ​റി​വു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​രി​കാ​ല​ൻ ​േചാ​ള രാ​ജാ​വി​െ​ന ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള സി​നി​മ ഇ​ട​ക്കു​വെ​ച്ച്​ ഉ​പേ​ക്ഷി​​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ര​ജ​നി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി മ​രു​മ​ക​​ൻ ധ​നു​ഷി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ ക​മ്പ​നി ഇ​തേ പ്ര​മേ​യ​ത്തി​ൽ സി​നി​മ പ്ര​ഖ്യാ​പി​ച്ച​ത്​ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന്​ രാ​ജ​േ​ശ​ഖ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ക​ബാ​ലി​ക്ക്​ ശേ​ഷം പാ. ​ര​ഞ്​​ജി​ത്ത്​ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ലാ​യു​ടെ ഷൂ​ട്ടി​ങ്​ ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ൽ തു​ട​ങ്ങി.​ മു​മ്പ്​ ര​ജ​നി നാ​യ​ക​നാ​യ ‘ലിം​ഗ’​യു​ടെ ക​ഥ​യും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ൽ കെ.​ആ​ർ. ര​വി ര​ത്തി​നം എ​ന്ന​യാ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത് കോ​ടി രൂ​പ നി​ർ​മാ​താ​വ് കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ച ശേ​ഷ​മാ​ണ് 2014 ഡി​സം​ബ​റി​ൽ സി​നി​മ പു​റ​ത്തി​റ​ക്കാ​ൻ കോ​ട​തി അ​നു​വ​ദി​ച്ച​ത്.