ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​താ​പു​ർ ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​ർ മ​രി​ച്ചു.

09:25 am 7/6/2017

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​താ​പു​ർ ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​ർ മ​രി​ച്ചു. സു​നി​ൽ ജ​യ്സ്വാ​ൾ(60), ഭാ​ര്യ കാ​മി​നി(55), മ​ക​ൻ ഹൃ​തി​ക്(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മു​ഖം​മൂ​ടി സം​ഘ​മാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. മൂ​വ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു.

അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.