എംജി ശ്രീകുമാര്‍ & രമേഷ് പിഷാരടി സംഘം അരിസോണയില്‍ ഒക്ടോബര്‍ ഒമ്പതിന്

09:07 am 1/10/2016

– മനുനായര്‍
Newsimg1_37273032
ഫീനിക്‌സ് (അരിസോണ) : ഇന്ത്യന്‍ സിനിമ കണ്ട നടന വിസ്മയം മലയാളിയുടെ സ്വകാര്യ അഹങ്കാരം ശ്രീ മോഹന്‍ലാല്‍, നമ്മുടെ സ്വന്തംലാലേട്ടന്റെ മുപ്പത്തിയാറു വര്‍ഷത്തെ അഭിനയ ജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന മെഗാഷോ ‘ടുലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്’ ഞാറാഴ്ച ഒക്ടോബര്‍ ഒന്‍പതാംതീയതി അരിസോണ മലയാളികളുടെ മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.

മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്ജീവന്‍ നല്‍കിയ മോഹന്‍ലാലിന് മലയാളി നല്‍കുന്ന ആദരവായാണ് ഈ കലാപരിപാടി അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടി അനശ്വരമാക്കിയ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍, കിരീടം, ചിത്രം, കിലുക്കം, മണിച്ചിത്രതാഴ് ,കമലദളം, ഹിസ്‌ഹൈനെസ്സ് അബ്ദുല്ല, ദൃശ്യം, തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവുംപുതിയ ചിത്രമായ ഒപ്പംവരെയുള്ള സിനിമകളിലെ സംഗീതവും നൃത്തവുംഹാസ്യവും ഒരുപോലെ കോര്‍ത്തിണക്കിയ ഈ പരിപാടി ആസ്വാദകഹൃദയങ്ങള്‍ക്ക് വിഭവസമൃദ്ധമായ ഒരുകലാമേള തന്നെ ആയിരിക്കും.

മലയാളത്തിന്റെ സ്വന്തംഗായകന്‍ എംജി. ശ്രീകുമാറും, മികച്ചഅഭിനേത്രിയും പ്രമുഖനര്ത്തകിയുമായ രമ്യനമ്പീശനും, ചുരുങ്ങിയകാലം കൊണ്ട്മലയാളിയുടെ ചിരിക്കുപുതിയമാനം നല്‍കിയ അനുഗ്രഹീയ കലാകാരന്‍ രമേഷ്പിഷാരടിയും, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം അനേകം നിരവധിഗാനങ്ങള്‍ ആലപിച്ചപ്രമുഖ പിന്നണിഗായിക സിത്താര കൃഷ്ണകുമാറും മറ്റ്പ്രമുഖകലാകാരന്മാരും ചേര്ന്ന് അനശ്വരമാക്കുന്നു.

സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡുംചേര്‍ന്ന ്അവതരിപ്പിക്കുന്ന മുഴുനീള വിനോദകലാപരിപാടി കേരളഹിന്ദുസ് അരിസോണയുടെ ചിരകാലസ്വപ്നപദ്ധതിയായ “കലാക്ഷേത്ര’യുടെ ധനശേഖരണാര്‍ഥമായാണ് സംഘടിപ്പിച്ചിട്ടുള്ളത്.ആരിസോണയിലെ പ്രവാസി ഭാരതീയര്‍ക്ക ്ഒത്തുകൂടാനുംപുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യവും, കലാസാംസ്കാരിക പൈതൃകവും പകര്‍ന്നുകൊടുക്കാനുള്ള ഒരുവേദിയുണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് “കലാക്ഷേത്ര’എന്ന പദ്ധതിപിറവിയെടുത്ത്. ഈസംരഭത്തിലേക്കു ആരിസോണയിലെ എല്ലാനല്ല മനസ്സുകളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ സാദരംകാംക്ഷിക്കുന്നതായിസംഘാടകരായസ ുധീര്‍കൈതവനജോലാല്‍കരുണാകരന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ടിക്കറ്റുകള്‍ പ്രമുഖ ഇന്ത്യന്‍ കടകളില്‍ നിന്നോ ഓണ്‍ ലൈനിലോ ലഭ്യമാണ്.