എം.കെ. ജോസഫ് മുണ്ടിയാനിക്കല്‍ (പാപ്പച്ചന്‍ -100) നിര്യാതനായി

12.53 AM 08-07-2016
Obit_MKJoseph
ജോയിച്ചന്‍ പുതുക്കുളം
കുമ്മണ്ണൂര്‍: മുണ്ടിയാനിക്കല്‍ റിട്ട. എസ്.ബി.ടി മാനേജര്‍ എം.കെ. ജോസഫ് (പാപ്പച്ചന്‍ -100) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ജൂലൈ ഒമ്പതിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു വീട്ടില്‍ ആരംഭിച്ച്, തുടര്‍ന്ന് സംസ്‌കാരം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ശീവാ ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 5 -നു വസതിയില്‍ കൊണ്ടുവരുന്നതാണ്.
ഭാര്യ: റോസമ്മ ജോസഫ് നരിയിങ്ങാനം നടുവിലേക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: ജേക്കബ് ജോസഫ് (ജേക്കബ് മില്‍സ്, കടപ്ലാമറ്റം, ചേര്‍പ്പുങ്കല്‍), ജോര്‍ജ് ജോസഫ് (റിട്ട. എസ്.ബി.ടി മാനേജര്‍), ജോസ് മുണ്ടായനി (റിട്ട. സെയില്‍ ടാക്‌സ് അസി. കമ്മീഷണര്‍), ഡോ. എം.ജെ. തോമസ് (പള്‍മണോളജിസ്റ്റ്, കാരുണ്യ മെഡിക്കല്‍ സെന്റര്‍, ഇടപ്പള്ളി), ഏബ്രഹാം ജോസഫ് (എന്‍ജിനീയര്‍, യു.എസ്.എ), ഗ്രേസമ്മ മാത്യു (ടീച്ചര്‍, യു.എസ്.എ).
മരുമക്കള്‍: സീലിയ ജേക്കബ് (കീപ്പുറത്ത്, കടപ്ലാമറ്റം), ബേബി റോസ് മാത്യു (വാണിയപ്പുരയ്ക്കല്‍ രാമപുരം, റിട്ട. സൂപ്രണ്ട്, പാലാ മുനിസിപ്പാലിറ്റി), മറിയാമ്മ കുര്യന്‍ (നടുവിലേതയ്യില്‍ പട്ടിത്താനം, റിട്ട. ഹൈസ്‌കൂള്‍ ടീച്ചര്‍, കോതനല്ലൂര്‍), ഡോ. നീന ജോസഫ് (കണ്ടത്തില്‍ എറണാകുളം, ഗൈനക്കോളജിസ്റ്റ്, ലൂര്‍ദ് ഹോസ്പിറ്റല്‍ എറണാകുളം), മിനി ഏബ്രഹാം (പാമ്പാക്കുട വെള്ളരിക്കുണ്ട്, ടാക്‌സ് കണ്‍സള്‍ട്ടന്റ്, യു.എസ്.എ), ഡോ. മാത്യു നങ്ങച്ചിവീട്ടില്‍ (യു.എസ്.എ), ലോയിറ്റ് ജോസഫ് പുതിയിടം, പ്രവിത്താനം (റിട്ട. ഡപ്യൂട്ടി കമാന്‍ഡന്റ്).
സഹോദരങ്ങള്‍: ഏബ്രഹാം കുര്യന്‍, സിസ്റ്റര്‍ സ്‌കോളാസ്റ്റിക്ക സി.ജെ, സിസ്റ്റര്‍ ആഗ്‌നെല്ല സി.ജെ (രണ്ടുപേരും നേപ്പാള്‍), പരേതരായ ഏലിക്കുട്ടി, കുര്യാക്കോസ്, അന്നമ്മ, മറിയക്കുട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94476 62209 (കേരളം).