എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3-ന്.

09:28 am 9/11/2016

Newsimg1_22050722
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ മുപ്പത്തിമൂന്നാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടപ്പെടുന്നു.

മുഖ്യാതിഥിയായി എത്തുന്ന സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭി. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നല്‍കും.

ആരാധന, പൊതുസമ്മേളനം, എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ കരോള്‍ ഗാനങ്ങള്‍, എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ അംഗങ്ങളായ 15 സംഭംഗങ്ങള്‍ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപരിപാടികള്‍, ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന സ്കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവ അരങ്ങേറും. തദവസരത്തില്‍ കേരളത്തിലെ ഭവന രഹിതര്‍ക്കായി നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ദാന കര്‍മ്മം, വോളിബോള്‍, ബാസ്കറ്റ് ബോള്‍ എന്നിവകളില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും.

ക്രിസ്തുമസ് പ്രോഗ്രാമിന്റെ വിജയത്തിനായി വെരി റവ കോര്‍എപ്പിസ്‌കോപ്പ സ്കറിയ തെലാപ്പള്ളില്‍, റവ. ഫാ. മാത്യൂസ് ജോര്‍ജ് എന്നിവര്‍ ചെയര്‍മാന്‍മാരായും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജനറല്‍ കണ്‍വീനര്‍), രഞ്ജന്‍ ഏബ്രഹാം (ജോയിന്റ് കണ്‍വീനര്‍), ജോര്‍ജ് പി. മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരും മറ്റ് 25 പേര്‍ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, സി.എസ്.ഐ, കത്തോലിക്കാ വിഭാഗത്തിലുള്ള 15 സഭകളുടെ കൂട്ടായ്മയാണ് ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ സമൂഹം. വിവിധ ഇടവകകളില്‍ നിന്നുമുള്ള 64 അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍.

മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവര്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), രഞ്ജന്‍ ഏബ്രഹാം (847 287 0661), ബഞ്ചമിന്‍ തോമസ് (847 529 4600).