എടിഎം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

01.27 AM 29/10/2016
ATM_machine_760x400
കൊച്ചി: ആലുവ ദേശത്ത് എസ്ബിടി എടിഎം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാണിക്യമംഗലം സ്വദേശി തോമസ് മാത്യുവിനെയാണ് നെടുന്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ആലവയക്കടുത്ത് ദേശം കുന്നുംപുറത്തെ എസ്ബിടിയുടെ എടിഎം കൗണ്ടര്‍ ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍, സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടനെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട്,മറ്റൊരു കേസില്‍ ഒന്നാം പ്രതി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് എ ടി എം തകര്‍ക്കാന്‍ ശ്രമിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.
കൃഷ്ണദാസ് നല്‍കിയ വിവരമനുസരിച്ച് പിന്നീട് നെടുന്പാശ്ശേരിയില്‍ നിന്ന് തോമസ് മാത്യുവിനെയും അറസ്റ്റ് ചെയ്തു.ബൈക്കും മറ്റ് ആയുധങ്ങള്‍ പൊളിച്ച് പുഴയില്‍ തള്ളിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.പക്ഷേ, മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഇവ കണ്ടെത്താന്‍ പൊലീസിനായില്ല.