കോൾസെന്റർ വിവാദം: 32 പേർക്കെതിരേ അമേരിക്ക കേസ്

01.25 AM 29/10/2016
call centre
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പൗരന്മാരുടെ പക്കല്‍നിന്നും ലക്ഷകണക്കിനു ഡോളര്‍ തട്ടിയെടുത്ത കോള്‍സെന്റര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് 32 പേര്‍ക്കെതിരേ യുഎസ് ജസ്റ്റീസ് അഥോറിറ്റി കേസ് എടുത്തു. 20 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അമേരിക്കയിലെ നികുതിയൊടുക്കല്‍ കാലയളവില്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐആര്‍എസിന്റെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘം തട്ടിപ്പു നടത്തിയത്. അമേരിക്കന്‍ പൗരന്മാരെ ഫോണില്‍ ബന്ധപ്പെട്ട് നികുതി ഉടന്‍ ഒടുക്കിയില്ലെങ്കില്‍ വന്‍ പിഴയും ക്രിമിനല്‍ നടപടിയും നേരിടേണ്ടിവരുമെന്നും അറസ്റ്റ് ഉണ്ടായേക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഐആര്‍എസ് കേന്ദ്രത്തില്‍നിന്നാണെന്ന് തെറ്റിധരിപ്പിക്കുന്ന നമ്പറില്‍നിന്നാണ് തട്ടിപ്പുകാര്‍ ഇരകളെ വിളിച്ചത്. കേസ് എഫ്ബിഐ ഏറ്റെടുത്തിരുന്നു.