എണ്ണവിലയിടിവ്: അധികനികുതി ചുമത്തേണ്ടിവരുമെന്ന് സൗദി ധനമന്ത്രി

02.22 Am 29/10/2016
Saudi_760x400
ജിദ്ദ: സൗദി അറേബ്യ രണ്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും രാജ്യത്തിന്റെ കരുതൽ ധനശേഖരം കരുത്തുറ്റതെന്നും ധനമന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫ് പറഞ്ഞു.അന്താരാഷ്ട്ര രംഗത്ത് എണ്ണക്കു വില കുറയുന്ന സാഹചര്യത്തില്‍ വസ്തുക്കളിന്മേല്‍ നികുതി ചുമത്തുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ദിയുടെ പൊതുകടം ഇപ്പോഴും കുറഞ്ഞ നിലയിലാണ് ഒപ്പം രാജ്യത്തെ ബാങ്കുകൾ ശക്തവുമാണ്. ശക്തമായ ധനസ്ഥിതി അവലംബിച്ചും ആശ്രയിച്ചും പ്രാദേശിക ആഗോള സാമ്പത്തിക വെല്ലുവിളികൾ രാജ്യം നേരിടുമെന്നു ധനമന്ത്രി ഡോ.ഇബ്രാഹീം അല്‍ അസ്സാഫ് വ്യക്തമാക്കി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ധനമന്ത്രിമാരുടെ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. അതേസമയം പൊതു സാമ്പത്തിക മേഖല ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ സൗദി അറബ്യ ആരംഭിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റിയന്‍ ലഗാര്‍ഡു അഭിപ്രായപ്പെട്ടു.
വരുമാനം ഉറപ്പാക്കുന്നതോടപ്പം ചിലവഴിക്കുന്നതില്‍ നിയന്ത്രണവും കൊണ്ടു വരുന്നു.അന്താരാഷ്ട്ര രംഗത്ത് എണ്ണക്കു വില കുറയുന്ന സാഹചര്യത്തില്‍ വസ്തുക്കളിന്മേല്‍ നികുതി ചുമത്തുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരും. ഇന്ധന വിലയിടിവിന്റെ പാശ്ചാചതലത്തില്‍ വിഷന്‍ 2030 നല്ല ചുവട് വെപ്പാണെന്നും എണ്ണയിതര മേഖലയില്‍ നല്ല വളര്‍ച്ച കൈവരിക്കുന്നാതാണ് ഈ പദ്ദതിയെന്നും ക്രിസ്റ്റിയന്‍ ലഗാര്‍ഡു പറഞ്ഞു. എണ്ണ വിലയിടിവിന്റെ പാശ്ചാതലത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും നടപടികള്‍ കൈകൊണ്ടു തുടങ്ങിയെന്നും ഇത് ഫലം കണ്ട് തുടങ്ങിയതായും അവര്‍ അഭിപ്രായപ്പെട്ടു.