എന്‍ഡി ടിവി ഇന്ത്യ ചാനല്‍ വിലക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

11:55 am 8/11/2016
download (2)
ദില്ലി: എന്‍ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്‌ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എന്‍ ഡി ടിവി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.

എന്‍ ഡി ടിവി പ്രൊമോട്ടര്‍ പ്രണോയ് റോയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കേന്ദ്ര തീരുമാനത്തിന് പിന്നിലുണ്ട്.
പത്താന്‍കോട്ട് ഭീകാരാക്രമണത്തെ കുറിച്ച്‌ എന്‍ഡിടിവി ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചാനലിന് സംപ്രേഷണനുമതി നിഷേധിച്ച്‌ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടത് ഏകപക്ഷിയമായ നടപടിയെന്നാരോപിച്ച്‌ രാജ്യവ്യാപകമായി മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും നിരോധനത്തിനെതിരെ പ്രമേയം പാസാക്കി.
എന്നാല്‍ വിലക്കിനെ ന്യായികരിച്ച്‌ കേന്ദ്രം ഇന്നും രഗത്തെത്തിയിരുന്നു. ചാനല്‍ നിരോധനവുമായി സര്‍ക്കാരിന്റെ നടപടികളെ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അടിയന്തരാവസ്ഥ കാലത്ത് നിശബ്ദായിരുന്നവരാണെന്ന് കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അടിയന്തരാവസ്ഥയുടെ എല്ലാവിധ സുഖങ്ങളും അനുഭവിച്ചവരാണ് ഇപ്പോഴത്തെ വിലക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നെന്നും വെങ്കയ്യനായിഡും വ്യക്തമാക്കി.