എന്‍.എ.ജി.സി വിഷു ആഘോഷവും കിക്കോഫും ഏപ്രില്‍ 30-ന്

08:23am 24/4/2016

ജോയിച്ചന്‍ പുതുക്കുളം
NAGCVISHU_pic (1)
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) വിഷുദിനാഘോഷവും, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2016 ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ നായര്‍ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 217 649 1146/ 630 640 5007/ 847 942 8036/ 630 977 9988 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.