എഫ്‌­സിസി ടെക്‌­സാസ് കപ്പ്­ സോക്കര്‍ ടൂര്‍ണമെന്റ് : ഡാളസ് ഡൈനാമോസ് ചാമ്പ്യന്‍മാര്‍

09:55 AM 20/10/2016

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_22942669
ഡാലസ്: ഡാലസില്‍ നടന്ന അഞ്ചാമത് ടെക്‌­സാസ് കപ്പ്­ ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ഡാളസ് ഡൈനാമോസ് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഹൂസ്റ്റണ്‍ സ്‌െ്രെടക്കേഴ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ചാമ്പ്യരായത്. ഹൂസ്റ്റണ്‍ സ്‌െ്രെടക്കേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയി.

ഒക്ലഹോമ കൈരളി എഫ്‌സി , ഹൂസ്റ്റണ്‍ കേരളാ ടൈഗേര്‍ഴ്‌സ് എന്നീ ടീമുകള്‍ സെമി ഫൈനലില്‍ പുറത്തായപ്പോള്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരും മുന്‍ ചാമ്പ്യരുമായ ഫുട്‌­ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്‌സിസി) , ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡൈനാമോസിനോട് 3 ­­- 2 നു പരാജയപ്പെടുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ആറു ഗോള്‍ നേടി ഒക്ലഹോമയുടെ ജോഷ് വര്‍ഗീസ്­ ടോപ് സ്‌­കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ട്രോഫി നേടി. മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി ജിബി എബ്രഹാം (ഹൂസ്റ്റണ്‍ സ്‌െ്രെടക്കേഴ്‌സ് ) , മികച്ച ഡിഫന്‍ഡര്‍ ഏയ്‌­സണ്‍ ആന്റോ (ഡാലസ് ഡൈനാമോസ്) , മികച്ച ഗോളിയായി മൈക്കിള്‍ ജോണ്‍ (ഡാലസ് ഡൈനാമോസ് ) എന്നിവരും മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത ട്രോഫികള്‍ സ്വന്തമാക്കി.

ഡാലസ് , ഹൂസ്റ്റണ്‍, ഒക്ലഹോമ സിറ്റി തുടങ്ങിയ നഗരങ്ങളില്‍ നിന്നായി ഒന്‍പതു ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മൂന്നു പൂളുകളിലായി ലീഗ് റൗണ്ടുകളും തുടര്‍ന്നു നോക്ക്ഔട്ട് മത്സരങ്ങളും നടന്നു. ഇഞ്ചോടിഞ്ചു പോരാട്ടമാണ് മിക്ക മത്സരങ്ങളിലും അരങ്ങേറിയത്. മികച്ച രീതിയില്‍ ടൂര്‍ണമെന്റ് ഒരുക്കി ആതിഥേയരായ എഫ്‌സിസിയും ടീമുകളുടെ പ്രശംസ നേടി.

ഗ്രാന്റ് സ്‌പോണ്‍സര്‍ ജോജോ കോട്ടക്കല്‍ (ജോജോ കാര്‍ സര്‍വീസ് ) , ഷിനു പുന്നൂസ് എക്‌സ്പ്രസ്സ് ഫാര്‍മസി കരോള്‍ട്ടന്‍ (ഗോള്‍ഡ് സ്‌പോണ്‍സര്‍) എന്നിവര്‍ യഥാക്രമം വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുളള ട്രോഫികള്‍ സമ്മാനിച്ചു. നെക്സ്റ്റ് ലെവല്‍ ടാക്‌സ് സില്‍വര്‍ സ്‌പോണ്‍സറും ബിനോയ് ചെന്നൈ കഫേ എംവിപി ട്രോഫി സ്‌പോണ്‍സറും ആയിരുന്നു.

പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീന്‍ വിപിന്‍ (ട്രഷറര്‍), മനോജ് പൗലോസ്, ലിനോയ് ജോയ് ( എഫ് സി സി കോച്ചസ്) ജിബി ജോണ്‍ ,സഞ്ജു നൈനാന്‍ , വിനോദ് ചാക്കോ , വറുഗീസ് തോമസ് (ജോസ്) (ടൂര്‍ണമെന്റ് കോ­ഓര്‍ഡിനേറ്റേഴ്‌­സ്) എന്നിവരായിരുന്നു വിജയകരമായി സമാപിച്ച പ്രവാസി ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയത്.