എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016-ലെ ഫാമിലി നൈറ്റ് വാര്‍ണ്ണാഭമായി കൊണ്ടാടി

03:52 pm 23/11/2016

– സി.എസ് ചാക്കോ
Newsimg1_60245338

ന്യൂയോര്‍ക്ക്: എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ 2016-ലെ ഫാമിലി നൈറ്റും, താങ്ക്‌സ് ഗിവിംഗ് ആഘോഷവും നവംബര്‍ 19-ന് ശനിയാഴ്ച 406 കിംഗ് സ്ട്രീറ്റിലുള്ള ചര്‍ച്ചില്‍ വച്ചു വര്‍ണ്ണാഭമായി കൊണ്ടാടി. വൈകിട്ട് 6.30-ന് വികാരി റവ. സോണി ഫിലിപ്പിന്റെ ആമുഖ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി.

ചര്‍ച്ച് ഗായകസംഘത്തിന്റെ ഗാനാലാപനത്തിനുശേഷം സി.എസ് ചാക്കോ (പ്രോഗ്രാം കണ്‍വീനര്‍) കടന്നുവന്ന വിശിഷ്ടാതിഥികളേയും, ഇടവക ജനങ്ങളേയും കുടുംബസംഗമ മേളയിലേക്ക് സ്വാഗതം ചെയ്തു.

റവ. സോണി ഫിലിപ്പിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് തുടക്കമിട്ടു. ഇടവകയിലെ ഓരോ കുടുംബത്തില്‍ നിന്നും ഓരോ പ്രോഗ്രാം വീതം അവതരിപ്പിച്ച ഈ സന്ധ്യയില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുക്കുകയുണ്ടായി.

യുവജനങ്ങളുടെ നേതൃത്വത്തില്‍ ഡാന്‍സ്, മാജിക് ഷോ, സംഘഗാനം എന്നിവ അവതരിപ്പിച്ചപ്പോള്‍, മുതിര്‍ന്ന അംഗങ്ങള്‍ ഓട്ടന്‍തുള്ളല്‍, ലഘു നാടകം എന്നിവ അവതരിപ്പിച്ച് ചടങ്ങിന് കൊഴുപ്പേകി. കുടുംബാംഗങ്ങള്‍ ഒന്നിച്ചുവന്ന് ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, ഹിന്ദി, ഇംഗ്ലീഷ്, മലയാളം സോളോ പാടി അരങ്ങ് തകര്‍ക്കുവാന്‍ കലാകാരന്മാരും കലാകാരികളും മത്സരിക്കുകയായിരുന്നു.

രാത്രി 9.30-ന് റീന കൊച്ചമ്മയുടെ പ്രാര്‍ത്ഥനയ്ക്കും, വികാരി സോണി ഫിലിപ്പ് അച്ചന്റെ ആശീര്‍വാദത്തോടുംകൂടി ഈവര്‍ഷത്തെ കുടുംബ സംഗമ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. ഈ പ്രോഗ്രാമിലേക്ക് കടന്നു വന്ന അതിഥികള്‍ക്കും ഇടവക ജനങ്ങള്‍ക്കും ജോണ്‍ സാമുവേല്‍ നന്ദി രേഖപ്പെടുത്തി. ഇടവകയുടെ വകയായി താങ്ക്‌സ് ഗിവിംഗ് ഡിന്നറും ഒരുക്കിയിരുന്നു.