എമിരേറ്റ്‌­സ് വിമാന സര്‍വ്വീസ് ഫ്‌­ളോറിഡയിലെ ഫോര്‍ട്ട്­ ലോഡര്‍ഡെയിലില്‍ നിന്നും ആരംഭിക്കുന്നു

09:10 am 15/10/2016

– ജോയി കുറ്റിയാനി
Newsimg1_47413580
മയാമി: ബീച്ചുകളുടെ പറുദീസ എന്നു വിശേഷിക്കപ്പെടുന്ന സൗത്ത് ഫ്‌­ളോറിഡയിലെ ഫോര്‍ട്ട്­ ലോഡര്‍ഡെയില്‍­ ഹോളിവുഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ 15 മുതല്‍ ദിവസം തോറും എമിരേറ്റ്‌­സ് വിമാനം ദുബായ്ക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങുന്നു.

അമേരിക്കയില്‍ നിന്നുള്ള എമിരേറ്റ്‌­സിന്റെ പതിനോന്നാമത്തെ വിമാന സര്‍വ്വീസിന് ഇവിടെ തുടക്കമായിരിക്കുമ്പോള്‍ മയാമി മുതല്‍ ഫോര്‍ട്ട്മയേര്‍സ് ­ നേപ്പിള്‍സ് വരെയുള്ള യാത്രക്കാര്‍ക്ക് ഇത് സൗകര്യമായിരിക്കും .

എല്ലാ ദിവസവും രാവിലെ മൂന്നുമണിക്ക് (ലോക്കല്‍ സമയം) ഇ. കെ 213 വിമാനം ദുബായില്‍ നിന്നും പുറപ്പെട്ട് പതിനാല് മണിക്കുര്‍ 20 മിനിറ്റ് സഞ്ചരിച്ച് രാവിലെ 10.20 ന് (ലോക്കല്‍ സമയം) ഫോര്‍ട്ട്­ ലോഡര്‍ഡെയിലില്‍ എത്തിച്ചേരും.

തിരിച്ച് ദിവസവും (ഇ. കെ.214) വൈകുന്നേരം 8.20 ന് (ലോക്കല്‍ സമയം) ഫോര്‍ട്ട്­ ലോഡര്‍ഡെയിലില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 7.40 ന് (ലോക്കല്‍ സമയം) ദുബായില്‍ എത്തിച്ചേരും.

ഇപ്പോള്‍ മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തര്‍ എയര്‍വേഴ്‌­സ് ദോഹക്ക് നേരിട്ട് സര്‍വ്വീസ് നടത്തിത്തുന്നു

എമിരേറ്റ്‌­സിന്റെ ഈ പുതിയ സര്‍വ്വീസ് വഴി ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമായി തീരുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.