എയര്‍ഇന്ത്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: മുന്‍ ജീവനക്കാരന്‍ പിടിയില്‍

12:25pm 18/7/2016
download (2)
ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ പിടിയില്‍. എയര്‍ഇന്ത്യ മുന്‍ ജീവനക്കാരന്‍ 23 വയസുകാരനായ അനിതേഷ് ഗോസ്വാമിയാണ് ജയ്പൂരില്‍ പിടിയിലായത്. എയര്‍ഇന്ത്യയുടെ സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇയാള്‍ പല ഏജന്‍സികള്‍ക്കും ടിക്കറ്റ് വില്‍ക്കുകയായിരുന്നു. ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം സെല്‍ വിഭാഗമാണ് ഗോസ്വാമിയെ പിടികൂടിയത്.

വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നിവയുള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ജയ്പൂരിലെ ഗോസ്വാമിയുടെ വീട്ടില്‍നിന്നും ലാപ്‌ടോപും നിരവധി മൊബൈല്‍ ഫോണുകളും പിടികൂടിയതായി പോലീസ് അറിയിച്ചു.