ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന ചിത്രം വൈറലാകുന്നു

12:24pm 18/7/2016
Newsimg1_55587568

ഫ്രാങ്ക്ഫര്‍ട്ട്: പ്രേത കഥകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. ഇത്തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. കെന്റക്കിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന കാഴ്ച എന്ന പേരിലാണ് ചിത്രം പ്രചരിയ്ക്കുന്നത്.

ബൈക്ക് അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോള്‍ വാസ്‌ക്യൂസ് എന്നയാളാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. മരണമടഞ്ഞയാളുടെ ആത്മവാണ് ശരീരത്തിന് മുകളില്‍ മനുഷ്യ ശരീരത്തിന് സമാനമായ വെള്ള രൂപമെന്നാണ് വാസ്‌ക്യസിന്റെ വാദം. ചിത്രത്തില്‍ വെള്ള രൂപത്തെ വ്യക്തമായി കാണാം.

സ്ഥലത്ത് കൂടി പോകുമ്പോള്‍ തന്റെ വാഹനത്തില്‍ നിന്നെടുത്ത ചിത്രമാണിതെന്നും സോള്‍ പറയുന്നു. ചിത്രം സൂം ചെയ്ത് ശ്രദ്ധയോടെ നോക്കൂ വായുവില്‍ നില്‍ക്കുന്ന മനുഷ്യരൂപത്തെ കാണാം എന്നാണ് സോള്‍ വാസ്‌ക്യൂസ് പറയുന്നത്. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന കാഴ്ചയാണിതെന്ന് ഭൂരിഭാഗം പേരും പറയുന്നുണ്ട്.