എയര്‍ പുതിയ ഡെല്‍ഹി-വിയന്നാ ഫ്ളൈറ്റ് തുടങ്ങുന്നു

01:46am 26/2/2016

ജോര്‍ജ് ജോണ്‍
Newsimg1_16352769

ഡെല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്: ഓസ്ട്രിയയില്‍ താമസിക്കുന്ന പ്രവാസികളുടെയും, പ്രത്യേകിച്ച് മലയാളികളുടെയും, ടൂറിസ്റ്റുകളുടെയും ചിരകാല അഭിലാഷമായി എയര്‍ ഇന്ത്യാ ഡെല്‍ഹി-വിയന്നാ ഫ്ളൈറ്റ് തുടങ്ങുന്നു. ഏപ്രില്‍ 06 മുതല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ എ.ഐ. 135 ഫ്ളൈറ്റ് ഉച്ചകഴിഞ്ഞ് 14.00 ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 18.45 ന് വിയന്നാ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തുന്നു. തിരിച്ച് രാത്രി 10.45 ന് ഫ്ളൈറ്റ് നമ്പര്‍ എ.ഐ. 136 വിയന്നായില്‍ നിന്നും പുറപ്പെട്ട് പിറ്റെ ദിവസം രാവിലെ 09.25 ന് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. ഈ ഫ്ളൈറ്റിന് ഉപയോഗിക്കുന്ന ബോയിംങ്ങ് 788 ല്‍ ബിസിനസ്-എക്കോണമി ക്ലാസുകളിലായി 210-250 സീറ്റുകള്‍ ആണുള്ളത്.

ഈ പുതിയ എയര്‍ ഇന്ത്യാ ഫ്ളൈറ്റ് ചെക്ക്റിപ്പബ്ലിക്, സ്ളോവെനിയ, ഹംഗറി, സ്ളോവാക്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ മിക്കവാറും എല്ലാ എയര്‍പാര്‍ട്ടുകളില്‍ നിന്നും ഡല്‍ഹിയിലേക്കും, തിരിച്ചും എയര്‍ ഇന്ത്യാ കണക്ഷന്‍ ഫ്ളൈറ്റുകള്‍ നല്‍കുന്നു. പ്രാവാസികളായ ഇന്ത്യാക്കാര്‍ക്ക് എയര്‍ ഇന്ത്യ ഈ ഡല്‍ഹി-വിയന്നാ ഫ്ളൈറ്റില്‍ ആകര്‍ഷകമായ നിരക്കുള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംങ്ങിനും എയര്‍ ഇന്ത്യയുടെ അംഗീകൃത ട്രാവല്‍ ഏജന്റന്മാരുമായി ബദ്ധപ്പെടു­ക.