08:08 am 22/4/2017
അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: ചിക്കാഗോയിലെ എല്മസ്റ്റില്‍ താമസക്കാരനായ ജസ്റ്റിന്‍ ആന്റണി എന്ന മലയാളി യുവാവിനെ കാണാതായിട്ട്ഇന്ന് (വെള്ളിയാഴ്ച) ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇന്ന് വൈകിട്ട് എല്‍മാസ്റ്റില്‍ ഒരു യുവാവിന്റേത് എന്ന് കരുതപ്പെടുന്ന മൃതദേഹം ലഭിച്ചത് ആശങ്കകള്‍ ഉച്ചസ്ഥായിലായി . ലഭിച്ചത് ജസ്റ്റിന്‍ ആന്റണിയുടെ മൃദദേഹം ആണ് എന്ന് ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും സാഹചര്യങ്ങള്‍ ആ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നത് ചിക്കാഗോയില്‍ മലയാളി സമൂഹത്തെ ഒന്നാകെ ഉലച്ചിട്ടുണ്ട്. ഞായറാഴ്ച ബെല്‍വുഡിലെ മആര്‌ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ ജസ്റ്റിന്‍റെ തിരിച്ചുവരവിനായി ഇമിറഹല ഘശഴവ േഢശഴശഹ നടത്താനിരിക്കെയാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്.
24 വയസ്സുകാരനായ ജസ്റ്റിന്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടില്‍ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈന്‍ ബൈക്കില്‍ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെല്‍വുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു എങ്കിലും പള്ളിയില്‍ എത്തിയില്ല. തുടര്‍ന്ന് എല്‍മസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകള്‍ വിഭലമാവുകയായിരുന്നു.