09:59am 03/7/2016
ഫിലിപ്പ് മാരേട്ട്
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഗ്ലെന്‍ഓക്സില്‍ താമസിക്കുന്ന (255-57, 75th Ave, Glen Oaks, NY 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ
ഭാര്യ എല്‍സി സാമുവേല്‍ (ബേബികുട്ടി- 56, ജൂലൈ ഒന്നിന് ന്യുയോര്‍ക്കില്‍ നിര്യാതയായി.
1998-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ എല്‍സി രണ്ടായിരം മുതല്‍ ചorth Shore Hospital, Manhasset- ല്‍ നേഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ജോസഫ് ഏലിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവളായ എല്‍സി കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെപറമ്പില്‍) കുടുംബാംഗമാണ്. പുതുപ്പള്ളി ബ്രദ്രന്‍ അസംബ്ളി അംഗമായിരുന്ന ഇവര്‍ അമേരിക്കയില്‍ കുടിയേറിയതു മുതല്‍ ഹെംപ്സ്റ്റഡിലുള്ള ബ്രെദ്രന് അസംബ്ളിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ജൂലൈ അഞ്ചിന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ഗാര്ഡന് സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍ (Park Funeral Home, 2175 Jericho Turnpike, Garden Ctiy, NY 11004) വച്ചു വേക്ക് സര്‍വീസും ആറിന് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 10.30 വരെ സംസ്കാര ശുശ്രൂഷകളും നടത്തുന്നതായിരിക്കും. ബ്രദര്‍ സജീവ് വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
സഹോദരങ്ങള്‍: കെ. ജെ. ആണ്ട്രൂസ്, മറിയാമ്മ മനു (യൂഎസ് എ), കെ. ജെ. മാത്യൂസ് (മഹാരാഷ്ട്ര), കെ. ജെ. ജോയ്, മോളി മാത്യൂ (ഛത്തീസ്ഗഡ്)
കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 810 5078.
ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.