എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.

08:52 am 28/11/2016

download

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിങ്കളാഴ്ച. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്‍െറ ഭാഗമായാണിത്. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവക്കു പുറമേ ബാങ്കിങ് മേഖലയെ കൂടി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസര പ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി. അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നോട്ട് പിന്‍വലിച്ചതിനത്തെുടര്‍ന്ന് സംസ്ഥാനത്തെ സഹകരണമേഖലയുടെ ദുരിതം ശ്രദ്ധയില്‍പെടുത്താനുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു കൂടിയാണ് എല്‍.ഡി.എഫ് പ്രതിഷേധം. ഈമാസം 24 മുതല്‍ 30 വരെയാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലെ ദേശീയപ്രക്ഷോഭം നടക്കുന്നത്. മതിയായ ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെയോ ഡിസംബര്‍ 30 വരെയോ എല്ലാ ഇടപാടുകള്‍ക്കും പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നതാണ് ദേശീയപ്രക്ഷോഭത്തിലെ മുഖ്യആവശ്യം.