എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു.

08:18 pm 17/12/2016
images (2)

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ വ്യോമസേനാ തലവൻ എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു. ഡിസംബർ 30വരെയാണ് ഇദ്ദേഹത്തെ ജയിലിലേക്കയച്ചത്. 3,600 കോടിയുടെ അഴിമതിക്കേസിൽ ഈ മാസം 10നാണ് ത്യാഗി അറസ്റ്റിലായത്. കോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇദ്ദേഹത്തെ അന്നുമുതൽ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ കാലം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സി.ബി.ഐ ആവശ്യപ്പെടാത്തതിനെ തുടർന്നാണ് ത്യാഗിയെ ഡൽഹി കോടതി തിഹാർ ജയിലിലേക്കയച്ചത്.

ത്യാഗിയോടൊപ്പം അറസ്റ്റിലായ മൂന്നുപേർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ അടുത്ത 21ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. കോടതിയിൽ ഹാജരായ ത്യാഗിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു.

ഇറ്റാലിയന്‍ കമ്പനി അഗസ്റ്റവെസ്റ്റലാന്‍ഡില്‍നിന്ന് 12 വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3700 കോടി രൂപയുടെ കരാറില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ചരിത്രത്തിലാദ്യമായാണ് മുന്‍ സേനമേധാവി കോഴക്കേസില്‍ പിടിയിലാകുന്നത്.

യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് ഇടപാട് നടന്നത്. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്‍െറ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് വലിയ അഴിമതിക്കഥ പുറത്തുവന്നതും പിന്നീട് സി.ബി.ഐ അന്വേഷണം ആരംഭിച്ചതും. കരാര്‍ നേടാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും കോഴ നല്‍കിയെന്നാണ് ഇടനിലക്കാര്‍ വെളിപ്പെടുത്തിയത്.

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്ടര്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. 6000 അടി ഉയരത്തില്‍ പറക്കല്‍ശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന ഇടപാട് നടക്കുന്ന സമയത്ത് വ്യോമസേന മേധാവിയായിരുന്ന എസ്.പി. ത്യാഗി ഇടപെട്ട് 4500 അടിയായി കുറച്ച് അഗസ്റ്റവെസ്റ്റ്ലാന്‍ഡിന് കരാര്‍ കിട്ടാന്‍ വഴിയൊരുക്കിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടത്തെിയത്. തീരുമാനം ഒറ്റക്കല്ളെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടായി കൈക്കൊണ്ടതാണെന്നുമാണ് നേരത്തേ ചോദ്യംചെയ്തപ്പോള്‍ എസ്.പി. ത്യാഗി നല്‍കിയ വിശദീകരണം.

എന്നാല്‍, അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ ഇടനിലക്കാരുമായി എസ്.പി. ത്യാഗിയും ബന്ധുക്കളായ സഞ്ജീവ് ത്യാഗി, രാജീവ് ത്യാഗി തുടങ്ങിയവരും പലകുറി കൂടിക്കാഴ്ച നടത്തിയെന്നും കോഴപ്പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും സി.ബി.ഐ പറയുന്നു. കരാര്‍ തുകയുടെ 12 ശതമാനം വരുന്ന കോഴപ്പണം തുനീഷ്യന്‍ കമ്പനിയില്‍നിന്ന് മൊറീഷ്യസ് വഴി ഇന്ത്യയില്‍ ത്യാഗിയുടെ ബന്ധുക്കളിലേക്ക് എത്തിയെന്നും സി.ബി.ഐ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എസ്.പി. ത്യാഗിയും ബന്ധുക്കളും, ഇറ്റാലിയന്‍ കമ്പനിയുടെ ഇടനിലക്കാരായ ക്രിസ്റ്റ്യന്‍ മിഷല്‍, ഗ്വിഡോ ഹാഷ്കെ, കാര്‍ലെ ജെറോസ തുടങ്ങി 18 പേരാണ് സി.ബി.ഐയുടെ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ശശീന്ദ്രപാല്‍ ത്യാഗി എന്ന എസ്.പി. ത്യാഗി 2005-07 കാലത്താണ് നാവികസേനയിലെ എയര്‍ സ്റ്റാഫ് മേധാവിയായി പ്രവര്‍ത്തിച്ചത്.