ഏലിയാമ്മ യോഹന്നാൻ ഒക്കലഹോമയിൽ നിര്യാതയായി.

ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കൽ) പരേതനായ കെ.ജി യോഹന്നാന്റെ സഹധർമ്മണി ഏലിയാമ്മ യോഹന്നാൻ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടിൽ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തൽ അസംബ്ലി സഭാംഗവുമാണ് പരേത.
ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഒക്കലഹോമ ശാരോൻ ഫെലോഷിപ്പ് സഭയിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമായിരിക്കും.
മക്കൾ: വർഗീസ്, സൂസമ്മ, പാസ്റ്റർ ലൂക്കോസ്, മറിയാമ്മ, റോസമ്മ, ലാലി, പാസ്റ്റർ തോമസ്, ജെസി
മരുമക്കൾ: ലില്ലിക്കുട്ടി, രാജൻ, കുഞ്ഞുമോൾ, വി.സി.ചെറിയാൻ, ബാബു, പാസ്റ്റർ സാംകുട്ടി, മേഴ്സി, പരേതനായ വിൽസൺ