ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കര്‍

11:29 pm 18/8/2016

മനുനായര്‍
Newsimg1_91421754

Newsimg1_81839191
ക്വിന്‍സി: ക്വിന്‍സി ഏഷ്യന്‍ റിസോഴ്സ്സ് സംഘടിപ്പിക്കുന്ന ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പ്രാതിനിധ്യമായി പ്രമുഖനര്‍ത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു.
ഞാറാഴ്ച ഓഗസ്റ്റ്21 ന്ക്വിന്‍സിയിലുള്ള എം.ബി.ടി.എയാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്.

ചൈനയിലെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമാണ് മൂണ് ഫെസ്റ്റിവല്‍ ചന്ദ്രന്റെ വ്യതിയാനത്തിന് ഋതുഭേദവുമായി വളരെ അടുത്തബന്ധമുണ്ടെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്ക്കുമ്പോള്‍ കുടുംബാംഗങ്ങളും കൂട്ടുകാരുംഒത്തുകൂടി ഭക്ഷണംകഴിക്കുകയും അഘോഷിക്കുകയും ചെയ്യുന്ന അവസരമാണിത്. ശരത്കാലത്തിന്റെ മുന്നോടിയായി നടക്കുന്ന ഈ ഉത്സവത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധൃമാര്‍ന്ന കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കൂടാതെ ഡ്രാഗണ്‍ നൃത്തം, ലയണ്‍ ഡാന്‍സ്, വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും മറ്റ് കരകൗശലവസ്തുക്കളുടേയും പ്രദര്‍ശനം, ഭക്ഷണശാലകള്‍, സന്നദ്ധസംഘടനകളുടെ ബൂത്തുകള്‍, കുട്ടികള്‍ക്കുവേണ്ടി പ്രത്യേക കലാകായിക മത്സരങ്ങള്‍ എന്നിവ ഒരുദിവസം നീണ്ടുനില്ക്കുന്ന മേളയുടെ ഭാഗമാണ്.

വര്‍ണ പൊലിമയാര്‍ന്ന ഈവിസ്മയകാഴ്ച്ചകള്‍ക്കൊപ്പം കലാകേരളത്തിന്റെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടവും ഭരതനാട്യവും സ മന്വയിപ്പിച്ച് സ്വന്തമായിചിട്ടപ്പെടുത്തിയ നൃത്താവതരണവുമായി എത്തുകയാണ് ശ്രീജ ജയശങ്കര്‍.

കഴിഞ്ഞ നാലുവര്‍ഷമായി ക്വിന്‍സിയില്‍ കുടുംബസമേതം താമസിക്കുന്ന ശ്രീജ ഈ കുറഞ്ഞ കാലയളവിനുള്ളില്‍ അമേരിക്കയിലെ വിവിധ സ്‌റ്റേജുകളില്‍ നൃത്തപരിപാടികള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റുപറ്റിയിട്ടുണ്ട്. വള രെ ചെറിയപ്രായം മുതല്‍ പ്രഗത്ഭരുംപ്രശദ്ധരുമായ അധ്യാപകരുടെ ശിക്ഷണത്തില്‍ ഭരതനാട്യം ,മോഹിനിയാട്ടം ,കുച്ചിപ്പുടി, കഥകളി എന്നീ നൃത്തരൂപങ്ങള്‍ ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്.കൂടാതെ വിവിധ ഇന്‍ഡോ അമേ രിക്കന്‍ കലാസാംസ്കാരിക സംഘടനകളുടെ ഭാഗമായിനിരവധി നൃത്തങ്ങള്‍ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും, വിവിധ കലാമത്സരങ്ങളുടെ വിധികര്‍ത്താവ്, നൃത്തസംവിധായിക എന്നീനിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. നൃത്തം ജീവശ്വാസമാക്കിയ അതിനായി ആഹോരാത്രം യത്‌നിക്കുന്ന ശ്രീജ, നൃത്തത്തിലൂടെ ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകംലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തുവാനും അതിലൂടെ പുത്തന്‍ തലമുറയ്ക്ക് അറിവ്പകരാനും ആഗ്രഹിക്കുന്നു.