ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ലോക്കല്‍ കമ്മറ്റി സജീവമാകുന്നു

10:37 am 25/11/2016

– ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍
Newsimg1_44716782
ന്യൂയോര്‍ക്ക്: 2017 ജൂലൈ 27 മുതല്‍ 30വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടക്കുന്ന 15 ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഐപിസി ഈസ്‌റ്റേണ്‍ റിജീയന്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ലോക്കല്‍ കമ്മറ്റിയേയും സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു. ലോക്കല്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യു ഫിലിപ്പിനേയും ബ്ര. സാമുവേല്‍ യോഹന്നാനേയും (വില്‍സന്‍) തിരഞ്ഞെടുത്തു. ബ്ര. ജോണ്‍സന്‍ ജോര്‍ജ് (ലോക്കല്‍ സെക്രട്ടറി), ബ്ര. സുബിന്‍ സാമുവല്‍ (ലോക്കല്‍ ട്രഷറര്‍), ബ്ര. പ്രിന്‍സന്‍ ഏബ്രഹാം (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലോക്കല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഫറന്‍സിന്റെ പ്രധാന ചര്‍ച്ചാവിഷയം ‘സമയം തക്കത്തില്‍ ഉപയോഗിച്ചു കൊള്‍വിന്‍’ (Making the most of every opportuntiy) (എഫ്രേം 5:16) എന്നതാണ്. ഒക്ടോബര്‍ 29ന് ശനിയാഴ്ച ഫിലഡല്‍ഫിയ ഇമ്മാനുവല്‍ ഐപിസി ചര്‍ച്ചില്‍ കോണ്‍ഫറന്‍സ് നാഷനല്‍ ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി സമ്മേളിക്കുകയും കോണ്‍ഫറന്‍സിന്റെ വിജയത്തിനായുളള പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുകയുണ്ടായി.

ചെറിഹില്ലിലുളള ക്രൗണ്‍ പ്ലാസാ ഹോട്ടലിലേക്ക് ഫിലഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് മിനിറ്റുകള്‍ മാത്രം യാത്ര ചെയ്യുവാന്‍ ഉളള ദൂരമേയുളളൂ. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങിയ സമീപ പ്രദേശങ്ങളിലെ എയര്‍പോട്ടുകളും മണിക്കൂറുകളുടെ ദൂരമേയുളളൂ. ഏകദേശം മൂവായിരത്തിലധികം പേര്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.പരിചയ സമ്പന്നരായ സംഘാടകരാണ് ഇക്കുറി ഈ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ ജോസഫ് വില്യംസ്(നാഷനല്‍ കണ്‍വീനര്‍), ബ്രദര്‍. വര്‍ഗീസ് ഫിലിപ്പ് (നാഷനല്‍ സെക്രട്ടറി), ബ്ര. ബാബു കൊടുന്തറ (നാഷനല്‍ ട്രഷറര്‍) ബ്ര. വെസ്ലി ആലുംമൂട്ടില്‍ (നാഷനല്‍ യൂത്ത് കോര്‍ഡിനേറ്റര്‍) സിസ്റ്റര്‍ എല്‍സി കൊടുംന്തറ (നാഷനല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരുമായി ബന്ധപ്പെടുക.

ഡിസംബര്‍ 4ന് പ്രോമോഷണല്‍ മീറ്റിംഗ് ന്യൂയോര്‍ക്കില്‍

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി ഓഡിറ്റോറിയത്തില്‍ ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രഥമ പ്രോമോഷണല്‍ മീറ്റിംഗ് നടക്കുന്നതാണ്. പ്രശസ്ത പ്രസംഗകന്‍ പാസ്റ്റര്‍ റ്റി. ഡി. ബാബു പ്രസംഗിക്കും. റീജിയന്‍ ക്വയര്‍ ഗാനശ്രുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്. പ്രാര്‍ഥനയും സഹകരണവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.