07:59pm 31/12/2016
– പി.പി. ചെറിയാന്
മിഷിഗണ്‍ : നോര്‍ത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ പുതുവത്സര സന്ദേശം നല്കുന്നു. ജനുവരി 3 നു ന്യൂയോര്‍ക്ക് സമയം രാത്രി 9നാണു പ്രെയര്‍ ലൈനില്‍ പ്രഭാഷണം ആരംഭിക്കുന്നത്.ഭദ്രാസന ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് ഫിലക്സിനോസ് തിരുമേനി ഐപിഎല്ലില്‍ പങ്കെടുക്കുന്നത്.
നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മുന്‍ ഭദ്രാസനാ എപ്പിസ്കോപ്പന്മാരായ സഖറിയാസ് തിരുമേനി, യുയാക്കീം മാര്‍ കൂറിലോസ് തിരുമേനി തുടങ്ങിയവര്‍ ഐപിഎല്ലില്‍ നിരവധി തവണ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനയ്ക്കും സന്ദേശം ശ്രവിക്കുന്നതിനും ഒത്തു ചേരുന്ന വേദിയാണ് ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈയിന്.
എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ന്യുയോര്‍ക്ക് സമയം 9 മണിക്ക് പ്രെയര്‍ ലൈയിന് ഓപ്പണ്‍ ചെയ്യും. മധ്യസ്ഥ പ്രാര്‍ഥനയില്‍ പ്രത്യേക വിഷയങ്ങള്‍ ഉള്ളവര്‍ മുന്‍കൂട്ടി സംഘാടകരെ അറിയിക്കേണ്ടതാണ്. വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍ : 1 641 715 0665 കോഡ് : 530464
കൂടുതല്‍ വിവരങ്ങള്‍ക്ക്: സി. വി. ശാമുവേല്‍ (മിഷിഗണ്‍) : 586 216 0602 റ്റി. എ. മാത്യു(ഹൂസ്റ്റണ്‍) : 713 436 2207.