ഐ.പി.എല്ലിന് വെള്ളം നല്‍കാനാവില്ല; മത്സരം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാം ഫഡ്‌നാവിസ

07:35pm 8/4/2016
download (1)
മുംബൈ: ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് മഹാരാഷട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ പ്രശ്‌നമില്ലെന്നും വെള്ളം നല്‍കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ തന്റെ സര്‍ക്കാര്‍ ഹൈകോടതിയില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ മത്സരം നടത്തുന്നതിന് തടസമില്ലെന്ന ബോംബെ ഹൈകോടതി വിധി വന്നതിന് ശേഷമാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ക്രിക്കറ്റ് മൈതാനം തയാറാക്കാനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടത് സംസ്ഥാനത്തെ വരള്‍ച്ചബാധിതരെ കൂടുതല്‍ ബാധിക്കുമെന്ന ഹരജിയിലാണ് മത്സരം നടത്തുന്നതിന് തടസമില്ലെന്ന് കോടതി വിധിച്ചത്. അതേസമയം, ബി.സി.സി.ഐക്കെതിരെ കോടതി രൂക്ഷവിമര്‍ശമുന്നയിച്ചിരുന്നു. കളിക്കാണോ ജനങ്ങള്‍ക്കാണോ മുന്‍ഗണനയെന്നും വരള്‍ച്ച ആളുകളെ മരണത്തിലേക്ക് തള്ളിവിടുമ്പോഴും സ്‌റ്റേഡിയം നന്നാക്കുന്നതിനാണോ പ്രാധാന്യമെന്നും കോടതി ചോദിച്ചിരുന്നു.