ഒക്കലഹോമ ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ –

08:30 am 11/10/2016
പി.പി. ചെറിയാന്‍
Newsimg1_32114500
ഒക്കലഹോമ: ഇരുപത്തിയൊമ്പതാമത് വാര്‍ഷിക ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ ഒക്കലഹോമ ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ വച്ചു നടത്തുന്നതാണ്. ഡാളിസില്‍ നിന്നുള്ള പ്രമുഖ ബൈബിള്‍ പണ്ഡിതനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ റവ. വിയ്യപുരം ജോര്‍ജ്കുട്ടിയാണ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗം നടത്തുന്നത്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക.

ജാതി, മത ഭേദമെന്യേ ഏവരേയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികളായ റവ. മോറിസ് സാംസണ്‍, റവ. ഫിലിപ്പ് ഏബ്രഹാം, റവ. ജോണ്‍ വര്‍ഗീസ്, ജോര്‍ജ് ഫിലിപ്പ്, റവ. ജോണ്‍സണ്‍ ദാനിയേല്‍, റവ അലക്‌സ് വെട്ടിക്കല്‍, അലക്‌സാണ്ടര്‍ വര്‍ഗീസ്, ഒ.പി. ജേക്കബ് എന്നിവര്‍ അറിയിച്ചു. സ്ഥലം: 12221 Park Ave, Yukom, OK 73099.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മോറിസ് സാസണ്‍ (863 514 9981), റവ. ജോണ്‍സണ്‍ ദാനിയേല്‍ (281 458 9938).