ഒക്ടോബര്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍

11:44 am 17/8/2016
download (4)
മുംബൈ: ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓഹരിയിലേതുപോലെ ഡീമാറ്റ് രൂപത്തിലാകും. വാഹന ഇന്‍ഷുറന്‍സ് പോളിസികളെല്ലാം ഡീമാറ്റ് രൂപത്തിലേയ്ക്ക് മാറും. ഡീമാറ്റ് രൂപത്തിലാകുമ്പോള്‍ പോളിസികള്‍ നഷ്ടപ്പെട്ടുപോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഓരോ തവണ പുതിയ പോളിസി എടുക്കുമ്പോഴും തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്നതിനുള്ള രേഖകളും നല്‍കേണ്ടതില്ല.

നിലവില്‍ പോളിസി നഷ്ടപ്പെട്ടാല്‍ എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ളവ നല്‍കിയാലാണ് ഡ്യൂപ്ലിക്കേറ്റ് പോളിസി ലഭിക്കുക. പേപ്പര്‍ രഹിത പോളിസികളാക്കുന്നതിനാല്‍ തപാല്‍ ചെലവ് ഉള്‍പ്പടെ കമ്പനികള്‍ക്ക് ലാഭിക്കാം. പോളിസികളില്‍ കൂടുതല്‍ സുതാര്യത വരികയും ചെയ്യും. ഓഹരി, കടപ്പത്രം എന്നിവയ്ക്കുള്ള അതേ സൗകര്യം തന്നെയാണ് ഇന്‍ഷുറന്‍സ് ഡീമാറ്റ് രൂപത്തിലേയ്ക്കമാറുമ്പോഴും ലഭിക്കുക. അപേക്ഷ പൂരിപ്പിക്കലും പണമടയ്ക്കലുമെല്ലാം ഇതോടെ ഓണ്‍ലൈനായി ചെയ്യാം.