08:06 pm 4/3/2017
– പി.പി. ചെറിയാന്‍
തുള്‍സ (ഒക്ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗ്രേറ്റര്‍ തുള്‍സ ഹിന്ദു ടെംമ്പിളുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ന് 9.30 മുതല്‍ വൈകിട്ട് നാല് വരെ ഗ്രേറ്റര്‍ തുള്‍സാ ഹിന്ദു ടെംമ്പിളിലാണ് വീസ, ഒസിഐ കാര്‍ഡ് ക്യാമ്പ് നടക്കുകയെന്ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.
യുഎസ് പാസ് പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് സമര്‍പ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ക്യാമ്പില്‍ എത്തിയാല്‍ രേഖകള്‍ പരിശോധിച്ചു ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഒസിഐ, വീസ എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിസ ക്യാമ്പ് നടക്കുന്ന സ്ഥലം. 16943 East 21st Street , Tulsa, Ok. 74134. കൂടുതല്‍ വിവരങ്ങള്‍ക്ക്: 713 627 2034