ഒമാനില്‍ നിന്ന് പിരിച്ചുവിടപ്പെട്ട നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കിയെന്ന് തൊഴില്‍ മന്ത്രാലയം

09.33 AM 08-09-2016
nurses_760x400ഒമാനില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്ന നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റിയില്‍ 12 വര്‍ഷം കണക്കാക്കി, ഓരോ മാസത്തെ ശമ്പളം നിജപെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ആരോഗ്യ മന്താലയം. എന്നാല്‍ , 1994ലെ കരാറില്‍ ഒപ്പുവച്ചവര്‍ക്കു മുഴുവന്‍ ഗ്രാറ്റുവിറ്റിയും ലഭിക്കും. 100 ലധികം നേഴ്‌സുമാരുടെ പരാതിയിന്‍മേലാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്.
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഒമാനിലെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 250 ലധികം നഴ്‌സുമാര്‍ക്ക് മൂന്ന് മാസ കാലാവധിയില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു പിരിച്ചുവിടല്‍. 15 മുതല്‍ 32 വര്‍ഷം വരെ ഒമാനിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തവരാണ് പിരിച്ചു വിട്ടവരില്‍ ഭൂരിഭാഗവും. നാട്ടിലേക്കുള്ള മടക്ക യാത്രക്ക് തയ്യാറായപ്പോള്‍ മന്ത്രാലയവുമായി പിരിച്ചു വിടല്‍ ആനുകൂല്യങ്ങളില്‍ ആശയകുഴപ്പം ഉടലെടുക്കുകയും 100ലധികം നഴ്‌സുമാര്‍ പരാതിയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തെയും മസ്‌കറ്റ് ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തു.
1994 ഇറക്കിയ കരാറില്‍ ഒപ്പുവച്ചവര്‍ക്കുമാത്രം മുഴുവന്‍ ഗ്രാറ്റുവിറ്റിയും, അല്ലാത്തവര്‍ക്ക് 12 വര്‍ഷം കണക്കാക്കിയുള്ള ആനുകൂല്യം നല്‍കി ഒഴിവാക്കുന്ന ഒരു സാഹചര്യത്തില്‍ ആണ് പരാതിയുമായി നഴ്‌സുമാര്‍ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ അട്മിന്‌സിട്രേറ്റീവ് ആന്റ് ഫിനാന്‍ഷ്യല്‍ അഫാര്‍സ്, നേഴ്‌സുമാരുടെ പരാതിയിന്‍മേല്‍ മറുപടി നല്‍കി. തൊഴില്‍ കരാറിലെ 10 വകുപ്പ് അനുസരിച്ചു 12 വര്‍ഷം നിജപെടുത്തി, അവസാന മാസം ലഭിച്ച അടിസ്ഥാന തുക കണക്കാക്കി 12 മാസത്തെ ശമ്പളമായിരിക്കും ഗ്രാറ്റുവിറ്റി ആയി നിശ്ചിതപെടുത്തുകയെന്ന് മറുപടി കത്തില്‍ പറയുന്നു. നിലവില്‍ 1994ലെ കരാറില്‍ ഒപ്പുവച്ചവര്‍ക്ക് മുഴുവന്‍ ഗ്രാറ്റുവിറ്റിയും മന്ത്രാലയം നല്‍കുകയും ചെയ്യുന്നുണ്ട്.