ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25-ന്

11:38am 23/6/2016

Newsimg1_68251868
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഒരുമയുടെ നേതൃത്വത്തില്‍ ജൂണ്‍ 25-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഓമന റസ്സല്‍ ആണ് പ്രഭാഷണം നടത്തുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. അമേരിക്കയിലെ ഇന്ത്യക്കാരുടെ പുതുതലമുറ പാശ്ചാത്യസംസ്കാരമാണോ, ഭാരതീയ സംസ്കാരമാണോ നല്ലത് എന്നറിയാതെ ഇരുട്ടില്‍ തപ്പുന്നു.

“ആരോഗ്യകരമായ കുടുംബ ബന്ധത്തിന് സംസ്കാരത്തിനും മതത്തിനുമുള്ള പങ്ക്’ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണങ്ങളും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നത്. 5507 Linden Rose Lane, Sugar Land, TX 774 79-ല്‍ വച്ചാണ് പരിപാടി നടക്കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളേയും അത്യന്തം വിജ്ഞാനപ്രദമായ ഈ പ്രഭാഷണത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് മുട്ടുങ്കല്‍ (832 490 7757), ജോയ് പൗലോസ് (281 818 8774).