ഒരുമ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ ഇരുപത്തിനാലിന്

08:16 am 30/5/2017


ലോസ് ആഞ്ചെലെസ് : ലോസ് ആഞ്ചലസിലെ മലയാളീ അസ്സോസിയേഷനായ ‘ഒരുമ’ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ ഇരുപത്തിനാലിനു ശനിയാഴ്ച ഫൗണ്ടൈന്‍ വാലിയിലെ ഷോര്‍ലൈന്‍ സ്‌പോര്‍ട്‌സ് ജിമ്മില്‍ വെച്ചു നടത്തുന്നതാണ്. രാവിലെ പത്തുമണിക്കു തുടങ്ങുന്ന മത്സരങ്ങളില്‍ മുതിര്‍ന്നവര്‍ക്കും, ജൂനിയര്‍ (1216), സബ്ജൂനിയര്‍ (12 വയസിനു താഴെ) എന്നീ വിഭാഗങ്ങള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. ‘ഒരുമ’ എവര്‍ റോളിങ്ങ് ട്രോഫിക്കുപുറമെ നിരവധി കാഷ് അവാര്‍ഡുകളും വിജയികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

2008 ല്‍ രൂപീകൃതമായ ‘ഒരുമ’ നടത്തുന്ന ഈ ടൂര്‍ണമെന്റ് കഴിഞ്ഞ ആറുവര്‍ഷമായി നിരവധി മലയാളികളെ ആകര്‍ഷിച്ചുവരുന്നുണ്ട്. ഒരു ടീം എന്ന രീതിയില്‍ പങ്കെടുക്കാനാവശ്യമായ അംഗങ്ങള്‍ ഇല്ലാത്തവര്‍ക്കുകൂടി പങ്കെടുക്കാനുള്ള അവസരം ‘ഒരുമ’ ഒരുക്കിയിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ബാസ്കറ്റ് ബോള്‍ പ്രേമികളായ ആരെയും നിരാശപെടുത്താത്ത ഒന്നായിരിയ്ക്കും 2010 മുതല്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റ് എന്നും പ്രസിഡണ്ട് ശ്രീലാല്‍ പുരുഷോത്തന്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ശ്രീ ലാല്‍ പുരുഷോത്തമന്‍ (773 326 5312), ബെറ്റി കുരുവിള (714 272 2630), റോയ് മാത്യു (714 235 1214), റോബിന്‍ മാത്യു (519 921 7823) അല്ലെങ്കില്‍ www.orumaca.org സന്ദര്‍ശിക്കുക