ഒര്‍ലാന്റോ ഐ.പി.സിയ്ക്ക് പുതിയ ആരാധനാലയം; ശിലാസ്ഥാപനം ഒക്ടോബര്‍ 30ന്

12:49 pm 18/10/2016

നിബു വെള്ളവന്താനം
Newsimg1_5955877
ഫ്‌ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭ പുതിയതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ നിര്‍മ്മാണോത്ഘാടനം ഒക്ടോബര്‍ 30 ന് ഞായറാഴ്ച 12.30ന് നടത്തപ്പെടും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം പ്രാര്‍ത്ഥനയോടുകൂടി നിര്‍വ്വഹിക്കും.

ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബ്രദര്‍ സാം ഫിലിപ്പ്, സഭാ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, ട്രസ്റ്റി ബ്രദര്‍ മനോജ് ഡേവിഡ്, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേത്രുത്വം നല്‍കും. ലളിതമായി സംഘടിപ്പിച്ചിരിക്കുന്ന ശുശ്രുഷകളില്‍ സഹ ശുശ്രൂഷകന്മാരും, വിവിധ സഭാ വിശ്വാസി പ്രതിനിധികളും സംബന്ധിക്കും.

ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഒര്‍ലാന്റോയിലെ ഡിസ്‌നി വേള്‍ഡ് തീം പാര്‍ക്കി നോട് എറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഏക സഭയാണ് ഒര്‍ലാന്റോ ഐ.പി.സി. 1987ല്‍ 4 കുടുംബങ്ങളുടെ നേത്രുത്വത്തില്‍ ആരംഭിക്കപ്പെട്ട ദൈവസഭയില്‍ ഇന്ന് നൂറുലധികം കുടുംബങ്ങളില്‍ നിന്നായി 400 ലധികം വിശ്വാസികള്‍ ആരാധനയില്‍ സംബന്ധിക്കുന്നു.