ഓണാഘോഷം സിന്‍സിനാറ്റിയില്‍

08:50 pm 25/9/2016

മാത്യൂ ജോയിസ്­
Newsimg1_26333553
ഒഹായോ ഇന്ത്യാന കെന്റക്കി എന്നിവയുടെ െ്രെട സ്‌റേറ്റ് സംഗമമായ സിന്‍സിനാറ്റിയില്‍ പൂര്‍വാധികം ഭംഗിയായി ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ പതിനേഴാം തീയതി ശനിയാഴ്ച വെസ്റ്റ്­ ചെസ്ടറിലെ ലക്കൊട്ട ഫ്രഷ്­ മെന്‍ സ്കൂളില്‍ കൊണ്ടാടി.

അത്യാധുനികതയുടെ പരിവേഷത്തിലും, ജന്മനാടിന്റെ പൈതൃകവും ഗൃഹാതുരത്വവും നെഞ്ചിലേറ്റി ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളിമങ്കമാര്‍ കമനീയമായ അത്തപ്പൂക്കളം ഒരുക്കിയതോടെ ഉത്സവപ്രതീതിയുണര്‍ത്തിയ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇരുപത്തിരണ്ടു് വിധം കൂട്ടുകളോടെ വിഭവസമൃദ്ധമായ സദ്യ വിളമ്പി.

അതിനുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ മാജിക് ഷോയുടെ കലവറ തുറന്നത് വിനോദ് മാര്‍ട്ടിന്‍ ആയിരുന്നു. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായ കലാപരിപാടികള്‍ നടന്നു. ആയതിന് തുടക്കം കുറിച്ചുകൊണ്ട് കൈരളിയുടെ പ്രസിഡണ്ട്­ അനില്‍ രാജു ചവുകവേല്‍ എല്ലാവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് മലയാള സംസ്കാരത്തിന്റെ എടുകളെ പ്രതിനിധാനം ചെയ്ത വിവിധ മതസാംസ്കാരിക അനുഷ്ഠാനങ്ങളുടെ ചുവടുവെയ്പ്പിനോടൊപ്പം, മാവേലിത്തമ്പുരാന് എഴുന്നള്ളത്തും തിരുവാതിരയും അരങ്ങേരിയത് നയനമനോഹരമായിരുന്നു..

മലയാള നാടന്‍ കലാ രൂപങ്ങളും, പഞ്ചാബി നൃത്തവും, വിവിധ കാലഘട്ടങ്ങളെ ഒര്പ്പിക്കുന്ന പഴയ മലയാള സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ദമ്പതികള്‍ അവതരിപ്പിച്ച മോളിവുഡ് അനുസ്മരണവും, കുട്ടികളുടെ കാവാലം ചുണ്ടനും നിരവധി ഓണപ്പാട്ടുകളും നൃത്തനൃത്ത്യങ്ങളും ഇടവിട്ട്­ അവതരിപ്പിച്ചപ്പോള്‍ സദസ്യര്‍ ഹര്‍ഷാരവം മുഴക്കി ഒനാഘോഷത്തിമിര്‍പ്പില്‍ ലയിച്ചിരുന്നുപോയി. കലാപരിപാടികള്‍ക്കിടയില്‍ മലയാളി മങ്കയെയും, മലയാളത്തനിമയില്‍ വേഷം ധരിച്ച മലയാളമന്നന്നെയും, ഏറ്റവും സുന്ദരമായ മീശക്കാരനെയും ആദരിച്ച് സമ്മാനങ്ങള്‍ നല്‍കി. കുട്ടികളുടെ ചിത്രരചനാമത്സര വിജയികള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളില്‍നിന്നായി നാനൂരില്പരം മലയാളികള്‍ ഇക്കൊല്ലം സംബന്ധിച്ചുവെന്നത് മുന്‍കാലങ്ങളെക്കാള്‍ ആഘോഷങ്ങള്‍ക്ക് മികവേകി.