12.10 AM 09-05-2016

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളുള്‍പ്പെടെ അഞ്ചു പേരെ കാണാതായി. ഞായറാഴ്ച വിശാഖപട്ടണത്തിലെ ആര്‍കെ ബീച്ചിലായിരുന്നു സംഭവം. വിജയനഗരം കോതവലസ മണ്ഡല് സ്വകാര്യ സ്കൂളിലെ ശരവണ്‍, പ്രസാദ്, ശേഷു എന്നിവരാണ് കാണാതായ വിദ്യാര്‍ഥികള്‍. ഒഡീഷ്, ബിഹാര്‍ സ്വദേശികളാണ് കാണാതായ മറ്റു രണ്ടു പേര്. പോലീസും മുങ്ങല്‍ വിദഗ്ധരും പരിശോധന നടത്തിയിട്ടും അപകടത്തില്‍പെട്ടവരെ കണ്ടെത്താനായില്ല.
