പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു.

12.16 AM 09-05-2016
khurram
പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം സാക്കി (40) വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റത്. തക്ഫിരി ദിയോബാന്ധി തീവ്രവാദികളാണ് കൊലയ്ക്കു പിന്നിലെന്നാണ് കരുതുന്നത്.
മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് റാവു ഖാലിദിനൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് അക്രമികളെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലാണ് അക്രമികള്‍ എത്തിയത്. സംഭവത്തിനു ശേഷം ഇവര്‍ കടന്നു കളഞ്ഞു. വെടിവയ്പില്‍ റാവു ഖാലിദിനും ഗുരുതര പരിക്കേറ്റു.