ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു

12.23 AM 09-05-2016
download
കൊച്ചി: മൂന്നംഗം കുടുംബം സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു. തലയോലപ്പറമ്പ് വടകര ഫര്‍സാന മന്‍സിലില്‍ അഷ്‌റഫ് (45) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ സുബെയ്ദ (40), മകന്‍ ഫര്‍ഹാന്‍(10) എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ പുതിയകാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. തൃപ്പൂണിത്തുറയില്‍ നിന്നും വടകരയ്ക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കില്‍ പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തേയ്ക്ക് വരുകയായിരുന്നു നിര്‍മ്മല എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അഷ്‌റഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.