കണ്ണുർ: കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചകള്‍ക്കായി ആർ.എസ്.എസ് മുന്നോട്ട് വരണം. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്അമിത്ഷായാണ്. ആർ.എസ്.എസുകാരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
ബി.ജെ.പി ചര്‍ച്ചക്ക് തയാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആർ.എസ്.എസിനും ബി.ജെ.പിക്കും ഇല്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് വ്യക്തമാക്കി.