ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മലയാളം ക്ലാസ്സ് ആരംഭിച്ചു

07:48 pm 16/10/2016

Newsimg1_99971998

ന്യൂയോര്‍ക്ക് : ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിജയദശമി ദിവസമായ ഒക്ടോബര്‍ 11, ബുധനാഴ്ച മലയാളം ക്ലാസ്സിന് തുടക്കം കുറിച്ചു. മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് സംസ്കൃത ഭാരതി യു.എസ്.എയുടെ പ്രിന്‍സിപ്പളായ. ഡോ.പത്മകുമാര്‍ ഈ സംരംഭം ഉത്ഘാടനം ചെയ്തു. തദവസരത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സുധന്‍ പാാലയ്ക്കല്‍, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ കൃഷ്ണന്‍, വനിതാ വിഭാഗം പ്രസിഡന്റ് മായ ഷൈജു, സെക്രട്ടറി ഇന്ദുലേഖ സന്തോഷ്­, മുന്‍ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ അയ്യപ്പന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

കേരളത്തില്‍ മലയാള അദ്ധ്യാപകനായിരുന്ന സന്തോഷ്­ ഒതെയത്താണ് പ്രധാനാദ്ധ്യാപകന്‍.എല്ലാ ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം ക്ലാസ്സുകള്‍ നടത്താനാണ് അസ്സോസിയേഷന്‍ ഉദ്ദേശിക്കുന്നത്. .ക്ലാസ്സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ സുധന്‍ പാലയ്ക്കല്‍ (347 ­993­ 4943), സുനില്‍ കുമാര്‍ കൃഷ്ണന്‍ (516­225­7781) എന്നിവരുമായി ബന്ധപ്പെടുക.